ഏറാ ഏടെ പോന്നെ
ദൂരെ ദൂരെയാണെ
മാനം തീര്ന്നാടെ പോന്നതാണെ
കയ്യിൽ ഒന്നുഇല്ല
എന്താവുന്നറിയില്ല
കാണാ കരകൾ തേടി പോകയാണെ
മഴമേഘം പൊട്ടണ കണ്ടേ കണ്ടേ
ഒന്ന് നനയാനായ് പോയി വരാം
പഞ്ചാര ഇട്ടൊരു ചായ കുടിച്ചേ
ഇനി കൂടെ താൻ താനും വാ
അന്നൊരിക്കെ നമ്മോ രണ്ടും
ആരാൻ്റേധോ മാവിൽ നിന്നും
കല്ലെറിഞ്ഞ് കട്ട് തിന്ന മാങ്ങ ഓർമ്മെ ഇണ്ടാ
ഞായറാഴ്ച കാത്ത് നിന്ന്
ചുട്ട് പൊള്ളും നട്ടുച്ചയ്ക്ക്, മതിമറന്ന്
സൊറ പറഞ്ഞ്, കളിച്ചതെല്ലാം പണ്ടാ
ചെല്ലാനിണ്ട് കൊറേ
പലതരം അനുഭവങ്ങൾ
കപ്പലണ്ടി വറുത്തത് കൊറികണ പോലെ പോലെ
മതിയാവുന്ന വരെ
പറയാം പഴങ്കഥകൾ
ഈ രാവിൽ നിന്നും തിരികെ പോവാൻ വാ നീ
ഏറാ ഏടെ പോന്നെ
ദൂരെ ദൂരെയാണെ
മാനം തീര്ന്നാടെ പോന്നതാണെ
കയ്യിൽ ഒന്നുഇല്ല
എന്താവുന്നറിയില്ല
കാണാ കരകൾ തേടി പോകയാണെ
മഴമേഘം പൊട്ടണ കണ്ടേ കണ്ടേ
ഒന്ന് നനയാനായ് പോയി വരാം
പഞ്ചാര ഇട്ടൊരു ചായ കുടിച്ചേ
ഇനി കൂടെ താൻ
താനും വാ