തോനെ മോഹങ്ങൾ താനേ ചോരുന്ന
നേരം ഈ നേരം തീരെ തീരാതെ
പൂതി പോകാതെ പോകാം പാരാകെ
ദൂരം പോകാതെ പിരിയാതെ
പാത നീളുമ്പോൾ പാദം തളരാതെ
പാതി നീയാകെ പാടെ വാടാതെ
ലോകം ഭൂലോകം വേഗം വെയിലാകെ
മൂങ്ങാം നാമാകെ കടലാകെ
ഹാരം തമ്മിൽ ചേർക്കും
ആരോ രണ്ടാൾ നമ്മൾ
മാറാം നനവായ് മുറിവാകെ
വേനൽ വേവും നാളെ
വേണം വേരായ് നീളെ
പടരാം തണലായി തണുവാകെ
തെല്ലും കുളു പറയാതെ കണ്ണിൽ
തുള്ളി നിറയാതെ തേടാം
കാലം കാട്ടും ജാലം നാം
ചിലയടരാതെ കാലിൽ
ചില്ലു തടയാതെ കൊള്ളാം
ഉള്ളം കൊള്ളും നാണം